വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).
ആര്‍ക്കാണ് ഫംഗല്‍ രോഗബാധ ഉണ്ടാകുന്നത്?
· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.
എങ്ങനെ തിരിച്ചറിയാം?
സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്. ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.
ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?
· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.
· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.
· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.
· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം